Breaking...

9/recent/ticker-posts

Header Ads Widget

വിഷം കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീന്‍പിടുത്തം വ്യാപകമായി



കനത്ത വേനല്‍ ചൂടില്‍ നദികളിലും തോടുകളിലും  നീരൊഴുക്ക് നിലച്ചു. ജലനിരപ്പ് താഴ്ന്ന മീനച്ചിലാറ്റിലും ളാലം തോട്ടിലുമെല്ലാം വിഷം കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീന്‍പിടുത്തം വ്യാപകമായി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നതുമൂലം വെള്ളത്തിന് കടുത്ത ദുര്‍ഗന്ധമുണ്ടാവുകയും ജലമലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.  മീനച്ചിലാറ്റില്‍ കുളിക്കാനും അലക്കാനുമൊക്കെ എത്തുന്നവര്‍ക്ക് അസഹ്യമാവുന്ന സാഹചര്യമാണുള്ളത്. മീനച്ചിലാറ്റില്‍ കളരിയാമാക്കല്‍ ചെക്ക് ഡാമിലെ വെള്ളം എത്തിനില്‍ക്കുന്ന ഭാഗങ്ങളില്‍ മീനുകള്‍ ചത്തുപൊങ്ങിയിട്ടുണ്ട്.  രാത്രികാലങ്ങളിലാണ് വിഷം കലക്കിയുള്ള മീന്‍പിടുത്തം കൂടുതല്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും വിഷം കലക്കി മീന്‍പിടുത്തം നടത്തിയിരുന്നു . ളാലം തോടിന്റെ പല ഭാഗങ്ങളിലും വിഷം കലക്കി മീന്‍പിടുത്തം വ്യാപകമാണ് . വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ജലമലിനീകരണത്തിനിടയാക്കുന്ന രീതിയില്‍ രാത്രികാലങ്ങളില്‍ വിഷം കലക്കി മീന്‍പിടുത്തം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments