ഓണം തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഞ്ചാം തിരുവുത്സവനാളില്‍ നടന്ന മെഗാ തിരുവാതിര അവതരണം വിസ്മയക്കാഴ്ചയൊരുക്കി. ഓണം തുരുത്ത് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിരകളി നടന്നത്. 7 വയസ്സുള്ള കുട്ടികള്‍ മുതല്‍ 60 നു മേല്‍ പ്രായമുള്ള അമ്മമാര്‍ വരെ തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ചു.
നൂറോളം വനിതകളാണ് തിരുവാതിരകളിയില്‍ പങ്കു ചേര്‍ന്നത്. ക്ഷേത്രാങ്കണത്തില്‍ വനിതകള്‍ ലാസ്യഭംഗിയോടെ മെഗാ തിരുവാതിര അവതരിച്ചപ്പോള്‍ നിരവധിയാളുകളാണ് വിസ്മയക്കാഴ്ച കാണാനെത്തിയത് . കുമാരനല്ലൂര്‍ സരിതാ ഗോപകുമാറാണ് തിരുവാതിരകളിയില്‍ പരിശീലനം നല്‍കിയത്.
0 Comments