Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ലോകാരോഗ്യ ദിനാചരണം നടത്തി



പാലാ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആണ്ടൂര്‍ സ്‌ക്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍,പ്രവിത്താനം മേരി കാതറിന്‍ സ്‌ക്കൂള്‍ ഓഫ് നേഴ്സിംഗ് എന്നിവയുടെ സഹകരണത്തോടെ ലോകാരോഗ്യ ദിനാചരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം  പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് റ്റി.പി നിര്‍വ്വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.നൗഷാദ് വൈ.എം മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എം.ഒ  ഡോ.രേഷ്മ സുരേഷ് എച്ച്.ഐ.സി ഇന്‍ ചാര്‍ജ്ജ് രാജു വി.ആര്‍,  ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ഗിരിജ ആര്‍,ജൂണിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ കുഞ്ഞബ്ദുള്ള എം, നേഴ്സിംഗ് ഓഫീസര്‍ സിന്ധു പി നാരായണന്‍ സ്റ്റാഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോണിക്കുട്ടി ചാക്കോ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ ബോധവതികരണ പരിപാടി കളുമായി ആശുപത്രി ജിവനക്കാരും,നേഴ്സിംഗ് വിദ്യാര്‍ത്ഥികളും ഫ്ളാഷ് മോബ്, സ്‌കിറ്റ് സൈക്കിളിംഗ് എന്നിവ അവതരിപ്പിച്ചു.




Post a Comment

0 Comments