സമാധാന സന്ദേശവുമായി പാലാ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡല്‍ഹി യാത്ര. ക്രിയേറ്റ് ഹോപ് ഇന്‍ ദ വേള്‍ഡ് , ക്രിയേറ്റ് പീസ് ഇന്‍ കമ്മ്യൂണിറ്റി എന്നീ പ്രോഗ്രാമിന്റെ ഭാഗമായാണ് പാലായില്‍ നിന്നും റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത് . റോട്ടറി ഡിസ്ട്രിക്ട് 3211 ല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാലാ റോട്ടറി ക്ലബ്ബില്‍ നിന്നും ടോം കൂട്ടിയാനി, ജോര്‍ജ്ജ് മേനാംപറമ്പില്‍, അമല്‍ വര്‍ഗീസ് എന്നീ മൂന്ന് യുവാക്കളാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. സമാധാന സന്ദേശങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിനൊപ്പം ഇന്ത്യയെ അറിയുക എന്നത് കൂടിയാണ് യാത്രയുടെ ലക്ഷ്യം. വ്യാഴാഴ്ച രാവിലെ 6 ന് ആരംഭിച്ച യാത്ര റോട്ടറി മുന്‍ ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കോക്കാട്, റോട്ടറി പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, റോട്ടറി സെക്രട്ടറി ജിമ്മി ചെറിയാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ഒരു മാസത്തിന് ശേഷം സംഘം തിരിച്ചെത്തും.
0 Comments