പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ മേയ് 13 ന് നടക്കും. ഉത്സവാഘോഷങ്ങളും 11-ാമത് പ്രതിഷ്ഠാവാര്‍ഷികവും 2024 മെയ് 5 മുതല്‍ 18 വരെ നടക്കും. മാന്നാറില്‍ നിന്നും മെയ് 5 ന് രാവിലെ കൊടിയും കൊടിക്കൂറയും തിടമ്പും ധ്വജവാഹനവുമായി രഥഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5 ന് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയ്ക്ക് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പുതുതായി നിര്‍മ്മിച്ച കൊട്ടാരത്തിന്റെയും മേല്‍ശാന്തി മഠത്തിന്റെയും സമര്‍പ്പണം ക്ഷേത്രം തന്ത്രി നിര്‍വ്വഹിക്കും.
മെയ് 6 തിങ്കളാഴ്ച വൈകിട്ട് 7 ന് സാംസ്‌ക്കാരിക സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുo.. കലാപരിപാടികളുടെ ഉദ്ഘാടനം വയലിന്‍ കലാകാരി ഗംഗ ശശിധരന്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ. എസ്.ബിജു, പ്രിയ സജീവ്, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ചികിത്സാ സഹായം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും. 8.30 ന് തിരുവരങ്ങില്‍ ഗംഗ ശശിധരനും ഗുരു സി എസ് അനുരൂപും ചേര്‍ന്ന് വയലിന്‍ നാദവിസ്മയം ഒരുക്കും. മെയ് 13 തിങ്കളാഴ്ച രാവിലെ 8.29നും 9.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ധ്വജപ്രതിഷ്ഠ. അന്നു വൈകിട്ട് 5.30നും 6നും മദ്ധ്യയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് കര്‍മ്മം നടക്കും. മെയ് 18 ന് രാവിലെ 7 ന് പൊങ്കാല. വൈകിട്ട് 5 ന് ആറാട്ട് പൂജ തുടര്‍ന്ന് ആറാട്ട് പുറപ്പാട്. പട്ടര്‍മഠം ആറാട്ട് കടവില്‍ തിരുവാറാട്ട്. തുടര്‍ന്ന് ആറാട്ട് സദ്യ. ആറാട്ട് എതിരേല്‍പ്പ്. എന്നിവ നടക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജര്‍ ദിനേശന്‍ പുളിക്കപ്പറമ്പില്‍, കമ്മറ്റിയംഗങ്ങളായ കുമാര്‍ തേക്കനാംകുന്നേല്‍, വിജയരാജന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments