ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അസംസ്‌കൃത വസ്തുവായി സൂക്ഷിച്ചിരുന്ന റബ്ബര്‍ വേസ്റ്റിനാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച രാത്രി 12.45 ഓടെയാണ് അഗ്‌നിബാധ ഉണ്ടായത്. കോട്ടയം , കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി രക്ഷാസനയുടെ മൂന്ന് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.
15 ടണ്ണോളം റബ്ബര്‍ വേസ്റ്റ് ആണ് കത്തി നശിച്ചത്. പ്രദേശമാകെ വിഷപ്പുക പകരുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. റബ്ബര്‍ വേസ്റ്റ് കമ്പനിക്ക് പുറത്ത് സൂക്ഷിച്ചിരുന്നതിനാല്‍ കമ്പനിക്കുള്ളിലേയ്ക്ക് തീ പടരാതെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞു. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
0 Comments