മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി അജി നാരായണന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കലശപൂജ, വൈകീട്ട് സര്‍പ്പപൂജ, കളം എഴുത്തും പാട്ടും, എന്നിവയും നടന്നു. 17-ന് രാവിലെ 11-ന് കലശാഭിഷേകം, 11.30-ന് ആയില്യംപൂജയും നടക്കും. 19-ന് രാത്രി 7.30-നും, 20-നും 21-നും രാത്രി ഏഴിനും താലപ്പൊലി ഘോഷയാത്ര നടക്കും. 23-ന് ഉച്ചയ്ക്ക് 12-ന് സര്‍പ്പപൂജ, നൂറും പാലും സമര്‍പ്പണം, വൈകീട്ട് 6.30-ന് ആറാട്ട് പുറപ്പാട്, രാത്രി 7.15-ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രക്കുളക്കടവില്‍ ആറാട്ട്, 8.30-ന് ആറാട്ട് എതിരേല്‍പ്പ്, 10.30-ന് കരിംകുരുതി, ചെങ്കുരുതി എന്നിവ നടക്കും.
0 Comments