കെ.എം മാണിയുടെ ഛായാ ചിത്രവുമായി സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പടിയിറങ്ങി. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ സജി മഞ്ഞക്കടമ്പില്‍ പാലായിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടി ഓഫീസിലെത്തി കെ.എം മാണിയുടെ ഛായാചിത്രം എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കുരിശുപള്ളിയില്‍ എത്തി അമലോത്ഭവ മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥനയും നടത്തി. മോന്‍സ് ജോസഫ് MLAയുടെ ഇടപെടല്‍ മൂലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിന് പിന്നിലെന്ന് മഞ്ഞക്കടമ്പന്‍ പറഞ്ഞു. ചങ്ങനാശ്ശേരി സീറ്റോ, പൂഞ്ഞാര്‍ സീറ്റോ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നതാണ്. എന്നിട്ടും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ട് എല്ലാ കാര്യങ്ങളിലും സജീവമായി തന്നെ പ്രവര്‍ത്തിച്ചു. വീണ്ടും ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ എന്ന നിലയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും സജി പറഞ്ഞു. മോന്‍സ് ജോസഫിന്റെ വ്യക്തി താല്‍പര്യത്തിനാണ് പാര്‍ട്ടി നേതൃത്വം പ്രാധാന്യം നല്‍കിയതെന്നും, പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനം രാജിവച്ചതെന്നും, സജി വ്യക്തമാക്കി.
0 Comments