കേരള കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പില്‍ പാലായില്‍ KM മാണിയുടെ കബറിടത്തിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു. കെ.എം. മാണിയുടെ ഉറ്റ അനുയായിരുന്ന താന്‍ പി.ജെ. ജോസഫിനൊപ്പം നിലകൊള്ളുകയായിരുന്നു. മാണി വിഭാഗം എല്‍.ഡി.എഫില്‍ പോയപ്പോള്‍ പി.ജെ. ജോസഫിനെ ഇഷ്ടമായത് കൊണ്ടാണ് യു.ഡി.എഫില്‍ ഉറച്ചുനിന്നത്. അപമാനിതനായി അവശിഷ്ട മാണിക്കാരനായി തുടരാന്‍ താല്പര്യമില്ലാതതു കൊണ്ട് സ്ഥാനം രാജിവയ്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച് ആവശ്യമെങ്കില്‍ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. കെ.എം. മാണിയുടെ ഓര്‍മദിനത്തില്‍ പാലായിലെ കല്ലറയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മഞ്ഞക്കടമ്പനൊപ്പം കേരള കോണ്‍ഗ്രസ് സെക്രട്ടറി സ്ഥനം രാജിവച്ച പ്രസാദ് ഉരുളികുന്നം അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.
0 Comments