Breaking...

9/recent/ticker-posts

Header Ads Widget

വിത്തുകള്‍ നിറച്ച സീഡ് ബോളുകളുമായി വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം



വിത്തുകള്‍ നിറച്ച സീഡ് ബോളുകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ശ്രദ്ധേയമായി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി  ലയ മരിയ ബിജുവാണ് സീഡ് ബോളുകള്‍ തയ്യറാക്കിയത്. ചാണകവും മണ്ണും കുഴച്ച് മരങ്ങളുടെ വിത്തുകള്‍ ഉള്ളില്‍ വച്ചാണ് സീഡ് ബോള്‍ നിര്‍മ്മിച്ചത്. ലയ മരിയയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥലങ്ങളില്‍ സീഡ് ബോളുകള്‍ എറിഞ്ഞു. ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് സീഡ് ബോളുകള്‍ നിക്ഷേപിച്ചത്. ബോളുകള്‍ക്കുള്ളിലെ വിത്തുകള്‍ പൊട്ടിമുളച്ച് വളര്‍ന്ന് വലിയ മരങ്ങളാവണമെന്നാണ് സീഡ് ബോളുകള്‍ എറിയുന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബിനോ ചേരിയില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അജീഷ്,   അധ്യാപികയായ ഷിജിമോള്‍ ജോസ് എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.  സേറ സോനു,  ഷാരോണ്‍ ആദം, ലീന്‍ ബി പുളിക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments