സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം മെയ് 9-നും പ്രഖ്യാപിക്കും. 427105 വിദ്യാര്‍ത്ഥികളാണ് SSLC പരീക്ഷയെഴുതിയിരുന്നത്. 70 ക്യാമ്പുകളിലായി നടന്ന മൂല്യനിര്‍ണ്ണയം ഏപ്രില്‍ 20 നാണ് സമാപിച്ചത്. ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്.
0 Comments