Breaking...

9/recent/ticker-posts

Header Ads Widget

സര്‍പ്പക്കാവില്‍ സര്‍പ്പപൂജയും നൂറുംപാലും സമര്‍പ്പണവും



ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍  ചിറ്റേടത്ത് സര്‍പ്പക്കാവില്‍ സര്‍പ്പപൂജയും നൂറുംപാലും സമര്‍പ്പണവും നടന്നു. പത്താമുദയ നാളില്‍  നടന്ന നൂറും പാലും സമര്‍പ്പണത്തിന് കിടങ്ങൂര്‍ സജീവ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.  സര്‍പ്പക്കാവ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയവയെ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്.  ഉഴവൂര്‍ ടൗണിനോട് ചേര്‍ന്ന് തച്ചിലംപ്ലാക്കല്‍ കുന്നിലുള്ള ഈ സര്‍പ്പക്കാവ് കൂറ്റന്‍ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. നിരവധി കുടുംബങ്ങളുടെ പരദേവതാ സ്ഥാനവുമാണിത്. ആണ്ടിലൊരിക്കല്‍ മേടപ്പത്തിനാണ്  ഇവിടെ സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിക്കുന്നത്. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയ അഞ്ച് സര്‍പ്പദേവതകള്‍ക്കും ഏറ്റുമാനൂര്‍ മഹാദേവനും ഗന്ധര്‍വ്വനും ഇവിടെ വിശേഷാല്‍ പൂജകള്‍ ആണ്ടിലൊരിക്കല്‍ നടന്നുവരുന്നു. 



സര്‍പ്പങ്ങള്‍, ഏറ്റുമാനൂരപ്പന്‍, ഗന്ധര്‍വ്വന്‍ എന്നീ ദേവതകളെല്ലാം ഒന്നിച്ച് വാഴുന്ന പുണ്യസന്നിധി എന്ന നിലയില്‍ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവിന് സവിശേഷമായ പ്രാധാന്യമാണുള്ളത്. മേടപ്പത്തിന് നടന്ന സര്‍പ്പപൂജയിലും നൂറുംപാലും സമര്‍പ്പണത്തിലും നിരവധി ഭക്തരാണ് എത്തിയത്.   പുനരുദ്ധാരണ ഭാഗമായി സര്‍പ്പങ്ങള്‍ക്ക് പ്രത്യേകം തറകെട്ടി. ഏറ്റുമാനൂരപ്പന് കോവിലും ഗന്ധര്‍വ്വന് പ്രത്യേക ഇരിപ്പിടവും തീര്‍ത്തു. ചടങ്ങുകള്‍ക്ക് പുനരുദ്ധാരണ സമിതി ഭാരവാഹികളായ ടി.കെ. വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, സോമശേഖരന്‍ നായര്‍, എന്‍.ജി. ഹരിദാസ്, ശ്രീജ സുനില്‍, ശുഭ ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments