വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും, പണവും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ ചാമംപതാല്‍ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടില്‍ അല്‍ത്താഫ് എന്‍.കെ (27), കങ്ങഴ ചാമംപതാല്‍ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കല്‍ വീട്ടില്‍ അനീഷ്. ആര്‍ (38), കങ്ങഴ ചാമംപതാല്‍ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തില്‍ വീട്ടില്‍ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് മാര്‍ച്ച് 23 ആം തീയതി പുലര്‍ച്ചെ 2:30 മണിയോടുകൂടി മോഷ്ടാക്കളില്‍ ഒരാളായ അല്‍ത്താഫിന്റെ ബന്ധു വീടു കൂടിയായ ചാമംപതാല്‍ പാക്കിസ്ഥാന്‍ കവല ഭാഗത്തുള്ള മധ്യവയസ്‌കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, കമ്മല്‍, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വര്‍ണ്ണവും, 60,000 രൂപയും ഉള്‍പ്പടെ (700,000) ഏഴ് ലക്ഷം രൂപയുടെ മുതലുകള്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. മധ്യവയസ്‌ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയുമായിരുന്നു. അല്‍ത്താഫിന് മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലുംഅനീഷിന് കറുകച്ചാല്‍ എരുമേലി എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ മനോജ് കെ.എന്‍, എ.എസ്.ഐ മാരായ ജയചന്ദ്രന്‍, റെജി ജോണ്‍, സി.പി.ഓ മാരായ സുഭാഷ്, മധു,ഷമീര്‍, രാഹുല്‍, രാജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
0 Comments