Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.



കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരിക്കാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. വ്യാഴാഴ്ച ഒരു സെറ്റ പത്രിക കൂടി നല്‍കും. മന്ത്രി വി.എന്‍ വാസവന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു എന്നിവരോടൊപ്പം എത്തിയാണ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പത്രിക നല്‍കിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് നേതാക്കന്മാര്‍ക്കും, പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ യോടെയാണ് തോമസ് ചാഴികാടന്‍  കളക്ട്രറേറ്റില്‍ എത്തിയത്. ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തില്‍ അണിനിരന്നു.




Post a Comment

0 Comments