ഭാരതത്തിലെ എണ്പതു കോടി ജനങ്ങളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് - BJP സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്. കോട്ടയം പാര്‍ലമെന്റ് മണ്ഡലം NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം കണ്വെന്ഷന് പുതുപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്. ഭാരതത്തിലെ എല്ലാ ഗ്രാമ ഗ്രാമാന്തരങ്ങളിലെയും പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടവും ഭക്ഷണവും മരുന്നും നല്കിയ മോദി ഗവണ്മെന്റിന്റെ ശോഭ കെടുത്തുക എന്ന അജണ്ടയുമായാണ് കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വൈകാനിടയാക്കുന്നത്. ഭാരതത്തിന്റെ വളര്‍ച്ചയെ ലോകരാഷ്ട്രങ്ങള്‍ അസൂയയോടെ ആണ് നോക്കിക്കാണുന്നതെന്നും, ലോകം മുഴുവന്‍ ഇന്ന് ഭാരതത്തെ അംഗീകരിക്കുന്നതായും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവര്‍ ജയിലികള്ക്കുള്ളിലാവുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പി.സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. എ.ജി.തങ്കപ്പന്, കെ.പത്മകുമാര്‍, ലിജിന്‍ ലാല്‍, എസ്.രതീഷ്, അനില്‍കുമാര്‍, ബാബു രാജ്, ബി രാധാകൃഷ്ണമേനോന്, ഷാജി ശ്രീശിവം എന്നിവര്‍ പ്രസംഗിച്ചു.
0 Comments