കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി പാലാ കത്തീഡ്രലിലെ കെ.എം മാണിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. KM മാണിയുടെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ രാവിലെ 11 മണിയോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി KM മാണിയുടെ കബറിടം സന്ദര്‍ശിച്ചത്. കെ.എം മാണി കുടുംബ സുഹൃത്തായിരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍.എല്ലാ സമുദായങ്ങളുടെയും പിന്തുണയും വോട്ടും ലഭിക്കുമെന്നും വിജയം നൂറുശതമാനം ഉറപ്പാണെന്നും തുഷാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ N DA സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മറ്റാരെയും ജയിപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി കേരളത്തിലുള്ള എല്ലാവരും കാണണം. അത് പള്ളിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ലൗജിഹാദ് ഇപ്പോഴുമുണ്ട്. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അത്തരക്കാരെ ജനറലൈസ് ചെയ്യേണ്ടതില്ലെന്നും തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. BDJS പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് ഇട്ടിക്കുന്നേലും BDJS പ്രവര്‍ത്തകരും തുഷാറിനൊപ്പമുണ്ടായിരുന്നു.
0 Comments