മാങ്ങാനം ട്രാഡയിലെ കാവല്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗവും പ്രതിവിധിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മോക്ഷം 2024 ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാമ്പാടി പ്രൈവററ് ബസ് സ്സ്‌ററാന്റില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് നടത്തിയ ബോധവവത്കരണ പരിപാടിയില്‍ ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ ഫ്‌ളാഷ് മോബ്, സ്ട്രീററ് പ്ലെ എന്നിവ നടത്തി.
ട്രാഡ അഡ്മിനിസ്‌ട്രേററര്‍ കോശി മാത്യു, അസിസ്റ്റന്റ്' എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം. പി., എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ് സി. എ. , സിവില്‍ എക്‌സൈസ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍, വുമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആശാ ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രീസ ടി., ലയ സൂസന്‍ വര്‍ക്കി, റിനി രാജന്‍ എന്നിവരുടെ നേത്രത്വത്തില്‍ ട്രാഡയിലെ സോഷ്യല്‍ വര്‍ക്ക് ട്രെയിനിംഗ് വിദ്യാര്‍ത്ഥികളാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
0 Comments