Breaking...

9/recent/ticker-posts

Header Ads Widget

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു



പാലാ ജനറല്‍ ആശുപത്രിയില്‍ നടന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നുമാണ് ഗര്‍ഭാശയ മുഴ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ ,സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബ്ബ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍  ലഭ്യമാക്കിയതോടെയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്ക് സൗകര്യമൊരുങ്ങിയത്. സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞത് 50000 രൂപ ചിലവ് വരുന്ന സര്‍ജറിയാണ് ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം നടത്തിയത്. സര്‍ജറി വിഭാഗം മികച്ച നേട്ടം കൈവരിച്ചതായും ഇത്തരം സങ്കീര്‍ണ്ണമായ  ശാസ്ത്രക്രിയകള്‍ ഇനിയും നടത്തുവാന്‍ കഴിയുന്നത് നിര്‍ധന രോഗികള്‍ക്ക്  ആശ്വാസമാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് പറഞ്ഞു.




Post a Comment

0 Comments