Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം



കുറുമുള്ളൂര്‍ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഏപ്രില്‍ 12 ,13, 14 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12-ന് രാവിലെ 9. 30- ന് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കലശം. 10.45 -ന് സര്‍പ്പ പ്രതിഷ്ഠാ വാര്‍ഷിക പൂജകള്‍, രാത്രി 7.30-ന്കളമെഴുത്തും പാട്ട്, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.  ഏപ്രില്‍13-ന് രാവിലെ 9 30- ന് പൊങ്കാല  നടക്കും. 11-ന്  ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 5 30 -ന്  മെഗാ തിരുവാതിര. രാത്രി ഏഴിന് ഗാനമേള എന്നിവയും നടക്കും. ഏപ്രില്‍ 14-ന് വിഷുദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് വിഷുക്കണി ദര്‍ശനം, എട്ടിന് എഴുന്നള്ളത്ത് പുറപ്പാട്,11-ന് ഭക്തിഗാനമേള. വൈകിട്ട് ആറിന് താലപ്പൊലി  ഘോഷയാത്ര, ഏഴിന് മ്യൂസിക് നിലാ എന്നിവയാണ് പ്രധാന പരിപാടികള്‍. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുരളിവേങ്ങത്ത്, ഭക്തജനസംഘം പ്രസിഡന്‍് കേശവന്‍ നായര്‍ ആക്ക പറമ്പില്‍,വൈസ് പ്രസിഡന്റ് അശോകന്‍ ആശാഭവന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments