ഭാരതീയ വേലന്‍ സൊസൈറ്റി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ 50- മത് വാര്‍ഷിക പൊതുയോഗം ഏറ്റുമാനൂര്‍ ബ്രാഹ്‌മണ സമൂഹമഠം ഹാളില്‍ നടന്നു. പൊതുസമ്മേളനം BVS സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. അന്‍പതാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. BVS സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മുഖ്യ പ്രഭാഷണം നടത്തി.
സ്വരലയ കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സോപാന സംഗീതജ്ഞന്‍ മാലം മനോജ് നിര്‍വഹിച്ചു. യോഗത്തില്‍ ഭാരതീയ വേലന്‍ സൊസൈറ്റി ഏറ്റുമാനൂര്‍ യൂണിറ്റ് പുറത്തിറക്കിയ അക്ഷരച്ചെപ്പ് മാഗസിന്റെ പ്രകാശനവും നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് ഭാരവാഹികളായ പി. എന്‍. രാധാകൃഷ്ണന്‍ ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments