ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേറിട്ട അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസോത്സവം. മധ്യവേനല്‍ അവധിയോട് അനുബന്ധിച്ച് തിങ്കളാഴ്ചയാണ് വിശ്വാസോത്സവത്തിന് തുടക്കമായത്. പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന സഹവാസത്തോടെയാണ് വിശ്വാസോത്സവം നടത്തുന്നത്. നാലാം ദിനമായ വ്യാഴാഴ്ച സമുദായ ദിനാചരണമാണ് നടന്നത്. വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയില്‍ വിശ്വാസോത്സവത്തോടനുബന്ധിച്ച് വിശ്വാസ റാലി നടത്തി. സുറിയാനി ക്രൈസ്തവരുടെ വേഷവിധാനമായ മുണ്ടും ചട്ടയുമണിഞ്ഞ് പെണ്‍കുട്ടികളും, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ആണ്‍കുട്ടികളുമടക്കം 500 ഓളം കുട്ടികളാണ് പള്ളിയിലെ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വാസ റാലിയില്‍ പങ്കുചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമാണ് വിശ്വാസോത്സവം നല്‍കുന്നതെന്ന് സെന്റ്‌മേരിസ് പള്ളി വികാരി ഫാദര്‍ ജോസഫ് കളരിക്കല്‍ പറഞ്ഞു.
0 Comments