Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യത്തെ ബിജെപി കല്‍തുറുങ്കില്‍ അടക്കുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍.



ജനാധിപത്യത്തെ ബിജെപി കല്‍തുറുങ്കില്‍ അടക്കുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് വേട്ടയാടുന്നത് അപകടകരമായ ജനാധിപത്യ  ധ്വംസനമാണ്.  രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ ഇരിക്കുന്ന മുഖ്യമന്ത്രിയെ ഒരു മൊഴിയുടെ പേരില്‍ ജയിലില്‍ അടക്കുന്ന സ്ഥിതിയുണ്ടായത് ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ ജനധിപത്യത്തിന് തീരാ കളങ്കമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.. കോട്ടയം പാര്‍ലിമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പാലാ മണ്ഡത്തിലെ പര്യടന പരിപാടി കൊല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറി എ.വി റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, എന്‍സിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍, കോണ്‍ഗ്രസ്സ് (എസ് ) ജില്ല പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍,സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ കെ അനില്‍ കുമാര്‍, സിപിഐ ജില്ലാ ട്രഷര്‍ ബാബു കെ ജോര്‍ജ്., അഡ്വ ജോസ് ടോം, അഡ്വ തോമസ് വി.റ്റി, ലാലിച്ചന്‍ ജോര്‍ജ്, പി.എം ജോസഫ്, പി.കെ ഷാജകുമാര്‍, കുര്യക്കോസ് ജോസഫ്, ടോബിന്‍ കെ അലക്‌സ്, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, കെ.എസ് രമേശ് ബാബു, പീറ്റര്‍ പന്തലാനി,ജോസ് കുറ്റിയാനിമറ്റം, അഡ്വ വി.എല്‍ സെബാസ്റ്റ്യന്‍, അഡ്വ പയസ് രാമപുരം,ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, പെണ്ണമ്മ ജോസഫ്, ബേബി ഉഴുത്തുവല്‍, വി.ആര്‍ വേണു, ഔസേപ്പച്ചന്‍ ഓടക്കല്‍, , സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments