Breaking...

9/recent/ticker-posts

Header Ads Widget

ചക്കാമ്പുഴയില്‍ വന്യജീവി ആക്രമണം



ചക്കാമ്പുഴയില്‍ വീണ്ടും വന്യജീവി ആക്രമണം.  ചക്കാമ്പുഴ എലിപ്പുലിക്കാട്ട് ലിന്റാ റോയിയുടെ പുരയിടത്തില്‍ കൂട്ടില്‍ കിടന്ന ആടിനെ വന്യജീവി ആക്രമിച്ചു കൊലപ്പെടുത്തിയത്. പശു ഫാമിനോടു ചേര്‍ന്നുള്ള കൂട്ടിലായിരുന്നു ആടുകള്‍ ഉണ്ടായിരുന്നത്. ആടിനെ ആക്രമിച്ചു കൊന്നെങ്കിലും കാര്യമായി ഭക്ഷിച്ചിട്ടില്ല. 



ചക്കാമ്പുഴയില്‍ പലയിടത്തും കുറുനരിയുള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യമുണ്ട്.. കഴിഞ്ഞ വര്‍ഷം കുറുക്കന്റെ ആക്രമണത്തില്‍ വീട്ടമ്മയുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കോഴിഫാമുകളിലും വന്യജീവികളുടെ ആക്രമണമുണ്ടാകുന്നുണ്ട്. നിരന്തരമായ വന്യജീവി ആക്രമണങ്ങളില്‍ പൊറുതിമുട്ടുകയാണ് പ്രദേശവാസികള്‍.



Post a Comment

0 Comments