Breaking...

9/recent/ticker-posts

Header Ads Widget

1978- 79 എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം മേയ് 25- ശനിയാഴ്ച



കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ 1978- 79 എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം മേയ് 25- ശനിയാഴ്ച  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ  സമ്മേളനത്തില്‍ അറിയിച്ചു.  ഓര്‍മ്മകളുടെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുന്ന  പൂര്‍വ വിദ്യാര്‍ത്ഥി  സംഗമം സ്‌കൂള്‍ മാനേജര്‍ ഫാ.സാബു മ്യാലിതുരുത്തേല്‍ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മയുടെ പ്രസിഡന്റ് എന്‍. എസ്.ജോണ്‍ അധ്യക്ഷത വഹിക്കും.  78-79 കാലഘട്ടത്തില്‍ എസ്എസ്എല്‍സിയുടെ ഏഴ് ബാച്ചുകളില്‍പ്പെട്ടവരും കുടുംബാംഗങ്ങളും ഉള്‍പ്പടെ 150-ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും. 



.ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.എസ്. ജോണ്‍, വൈസ് പ്രസിഡന്റ് എം.കെ. ജ്ഞാനപ്രകാശ്, സെക്രട്ടറി കെ.വി. അപ്പുക്കുട്ടന്‍, എം.ജെ. ലൂക്കാ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments