തമിഴ്‌നാട് കമ്പത്ത് പുതുപ്പള്ളി സ്വദേശികളായ മൂന്നു പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരം മൂട് സ്വദേശികളെയാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. കമ്പം കമ്പംമേട് റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മുതദേഹങ്ങള്‍ കണ്ടത്. വാകത്താനത്ത് വാടക വീട്ടില്‍ താമസിക്കുന്ന തോട്ടക്കാട് പുതുപ്പറമ്പില്‍ ജോര്‍ജ് P സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരണമടഞ്ഞത്. ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട് .
0 Comments