Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ 32 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. N പ്രിയ



ജില്ലയില്‍ 32 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. N പ്രിയ അറിയിച്ചു. ഒ.പി. ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണ്‍ നമ്പറുമായി ആശുപത്രിയിലെത്തി ഡോക്ടറെ കാണാനും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനുമാണ് Eഹെല്‍ത്ത് സംവിധാനം സൗകര്യമൊരുക്കുന്നത്.   ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിത്തുടങ്ങി.  ഈ ആശുപത്രികളില്‍ ഒ.പി രജിസ്ട്രേഷന്‍, പ്രീ ചെക്ക്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍, ലബോറട്ടറി പരിശോധന, ഫാര്‍മസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും.

  തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ഇ-ഹെല്‍ത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടര്‍ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കും.  രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സേവങ്ങള്‍ നല്‍കുക.  ഒരു വര്‍ഷത്തിനകം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കും. കോട്ടയം മെഡിക്കല്‍ കോളജ്, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ ജനറല്‍ ആശുപത്രികള്‍, പാമ്പാടി  താലൂക്ക് ആശുപത്രി വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്ത് സൗകര്യം ലഭ്യമാണ്.


.



Post a Comment

0 Comments