Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന സെമിനാര്‍ ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു.



ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. കേന്ദ്ര ,സംസ്ഥാന, ഭരണാധികാരികളുടെ തെറ്റായ നയസമീപനങ്ങള്‍ക്കെതിരെയും ജാതിയുടെയും ,മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഏകാധിപത്യ നിലപാടുകള്‍ക്കെതിതിരെയുമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്നതിനു മുന്നോടിയായാണ് AAP  ജില്ലാതല പ്രവര്‍ത്തക സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ സംസ്ഥാന പ്രസിഡണ്ടു അഡ്വ.വിനോദ് മാത്യു വില്‍സണ്‍ ഉല്‍ഘാടനം ചെയ്തു. 



ജില്ലാപ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം അധ്യക്ഷനായിരുന്നു. ദേശീയ ജോ.സെക്രട്ടറി പി.സി.സിറിയ്ക്ക് ഐ എ എസ് , സംസ്ഥാന സെക്രട്ടറി നവിന ജീ നാദാമണി ,സംസ്ഥാന വൈസ് പ്രസിഡണ്ടു ഡോ.സെലിന്‍ ഫിലിപ്പ്, സംസ്ഥാന ട്രഷറര്‍ ഹെന്‍ട്രി മോസ്സസ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റലെ സീനിയര്‍ ഡോ.ജോസ് ചാത്തുകുളം, സീനിയര്‍ ഫെല്ലോ ഷാജി ജോര്‍ജ്, ജില്ല ജോ.സെക്രട്ടറി അഡ്വ.ഇ.എം.സുരേഷ് എന്നിവര്‍ വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള ക്ലാസുകള്‍ നയിച്ചു . ജില്ല  സെക്രട്ടറി ജെസി കുര്യാക്കോസ്, ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, അഡ്വ.റോണിജോസ്, ലേബര്‍ വിങ് ജില്ലാ പ്രസിഡന്റ്  ജോയ് കളരിക്കല്‍  ജില്ലാ ട്രഷറര്‍ കെ.സി.സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments