Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം



ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ അഷ്ടദ്രവ്യ  ഗണപതി ഹോമം, ബിംബ ശുദ്ധികലശ പൂജകള്‍ എന്നിവ നടന്നു. രാവിലെ ഒന്‍പതിന് നടന്ന കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി അരവിന്ദ വേലില്‍ സുരേഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.



നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി. മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധന , വടക്കു പുറത്ത് മഹാഗുരുതി എന്നിവയും നടന്നു.





Post a Comment

0 Comments