ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു. തുലാപ്പള്ളി നാറാണംതോട് മന്ദിരംപടിയിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 4 വയസ്സുകാരനായ പ്രവീൺ ആണ് മരിച്ചത് ബസിലെ യാത്രക്കാരായ .അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു.. സംഘം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
.
0 Comments