Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളിയില്‍ എയ്ഞ്ചല്‍സ് മീറ്റ്

 


ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളിയില്‍ നടന്ന  എയ്ഞ്ചല്‍സ് മീറ്റ് ശ്രദ്ധേയമായി. ഈ വര്‍ഷം  വി. കുര്‍ബാന സ്വീകരണം നടത്തിയ ചേര്‍പ്പുങ്കല്‍ ഫൊറോനയിലെ പതിനാല് ഇടവകകളിലെ കുരുന്നുകളാണ് എയ്ഞ്ചല്‍ സ് മീറ്റില്‍ പങ്കെടുത്തത്. പതിനാല് ഇടവകകളില്‍ നിന്നായി 204 കുരുന്നുകള്‍  പങ്കെടുത്തു. രാവിലെ ഒന്‍പത് മണിക്ക് പ്രദക്ഷിണത്തോട് കൂടിയാണ് മീറ്റ് ആരംഭിച്ചത്. ആഘോഷമായ വിശുദ്ധ കുര്‍ബാന, സമ്മാനദാനം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു. ചേര്‍പ്പുങ്കല്‍ മേഖലാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തിലാണ് സംഗമം നടന്നത്.. ഫൊറോന വികാരി റവ. ഫാ.  ജോസഫ് പാനാമ്പുഴ ആമുഖ സന്ദേശം നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. പാലാ രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍  വചന സന്ദേശം നല്‍കി. ചേര്‍പ്പുങ്കല്‍ വിശ്വാസ പരിശീലന ഡയറക്ടറും ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി അസി.വികാരി റവ. ഫാ.തോമസ് പരിയാരത്ത് വിശുദ്ധ കുര്‍ബാനയ്ക് മുഖ്യകാര്‍മികത്വം വഹിച്ചു  കൊഴുവനാല്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ.ജെയിംസ് ആണ്ടാശ്ശേരി, കാഞ്ഞിരമറ്റം യൂണിറ്റ് ഡയറക്ടര്‍  ഫാ. ജോസഫ് മഠത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.  റവ. ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് സന്നിഹിതനായിരുന്നു.  ചേര്‍പ്പുങ്കല്‍ മേഖലാ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്റ് റോയി വര്‍ഗീസ് കുളങ്ങര, സെക്രട്ടറി സച്ചിന്‍ സി. മറ്റത്തില്‍, വൈസ് ഡയറക്ടര്‍ സി. ട്രിനിറ്റാ ,  മേഖലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments