സാംസ്‌ക്കാരിക പ്രവര്‍ത്തകനും മാതൃകാ കര്‍ഷകനുമായിരുന്ന സോണി ജോര്‍ജ് അനുസ്മരണവും, പഠനോപകരണ വിതരണവും ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യുസ്, ഡോക്ടര്‍ അഭിജിത്ത് കര്‍മ്മ, എന്നിവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ നിര്‍ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് യോഗത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
0 Comments