Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും



അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ  ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അരുണ്‍ കുളംപള്ളില്‍ അധ്യക്ഷനായിരുന്നു. പിഎംജെഎഫ്. ജോയ് തോമസ് ഇന്‍സ്റ്റലേഷന്‍ ഓഫീസറായിരുന്നു. പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്  സെക്രട്ടറി മനീഷ് ജോസ് കല്ലറയ്ക്കല്‍,അഡ്മിനിസ്‌ട്രേറ്റര്‍ റ്റിറ്റോ റ്റി  മാത്യു തെക്കേല്‍,ട്രഷറര്‍ പ്രിന്‍സണ്‍ ജോര്‍ജ് പറയന്‍കുഴിയില്‍ എന്നീ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.  


2011 ല്‍ അരുവിത്തുറയില്‍ ആരംഭിച്ച ലയണ്‍സ് ക്ലബ് പതിമൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ക്ലബ്ബിന് സ്വന്തമായി ആസ്ഥാനം നിര്‍മ്മിക്കാനും ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്ബ്, ഏറ്റവും നല്ല പ്രസിഡന്റ്്, ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ നേടാനും കഴിഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്ററും Most Outstanding പ്രസിഡന്റ മള്‍ട്ടിപ്പിള്‍ 318 ലെ മികച്ച കോര്‍ഡിനേറ്റര്‍ ,   ലയണ്‍ ഓഫ് ദി ഇയര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സിബി മാത്യു പ്ലാത്തോട്ടത്തെ ആദരിച്ചു. ഈ വര്‍ഷം 10 സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭരണ സമിതി ചുമതയേല്‍ക്കുന്നത്.





Post a Comment

0 Comments