Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ മാടപ്പള്ളി തോട്ടില്‍ നീരൊഴുക്ക് നിലച്ചു.



അതിരമ്പുഴ മാടപ്പള്ളി തോട്ടില്‍ നീരൊഴുക്ക് നിലച്ചു. ശ്രീകണ്ഠ മംഗലം, ലിസ്യൂ റോഡിലെ മാടപ്പള്ളി തോട്ടില്‍ മാടപ്പള്ളി കലുങ്കിന്റെ ഇരുവശങ്ങളിലും  മണ്ണും ചെളിയും കല്ലും നിറഞ്ഞതോടെയാണ് നീരൊഴുക്ക് നിലച്ചത്. കൈത്തോടുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടും  നടപടികളുണ്ടായില്ല. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ  പാടശേഖര പ്രദേശത്തോട് ചേര്‍ന്ന പല വീടുകളും വെള്ളത്തില്‍ ആകുമെന്ന് ഭീതിയിലാണ് പ്രദേശവാസികള്‍. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും  വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പറഞ്ഞു. 



.സമീപ ദിവസങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇവിടെ ലഭ്യമാക്കിയിരുന്ന ജെസിബിയും  ഹിറ്റാച്ചിയും അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മണ്ണും ചെളിയും നീക്കം ചെയ്യുവാനും വെള്ളക്കെട്ട് ഒഴിവാക്കുവാനും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.



Post a Comment

0 Comments