Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഓശാന മൗണ്ടില്‍ ബാലവേദി പാലാ മണ്ഡലം തല കലോത്സവം നടന്നു.



ഭരണങ്ങാനം ഓശാന മൗണ്ടില്‍ ബാലവേദി പാലാ മണ്ഡലം തല കലോത്സവം നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ  ജോര്‍ജ് ഉദ്ഘടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ബാബു കെ ജോര്‍ജ് അഭിപ്രയപ്പെട്ടു. മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു റ്റി.ബി അധ്യക്ഷത വഹിച്ചു. കലോത്സവത്തിന് തുടക്കം കുറിച്ച് ബാലവേദി മണ്ഡലം പ്രസിഡന്റ് അമിത സജി പതാക ഉയര്‍ത്തി. ബാലവേദി ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.ജെ കുര്യന്‍   ക്ലാസുകള്‍ നയിച്ചു. 



സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്നംകുളം, എ. ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍, മുന്‍ പിഎസ്‌സി അംഗം അഡ്വ  തോമസ്  വി.റ്റി, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, അഡ്വ പി.ആര്‍ തങ്കച്ചന്‍, മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ എം.റ്റി സജി, അനു ബാബു തോമസ്, സിബി ജോസഫ്, അഡ്വ പയസ് രാമപുരം, ബിജു തോമസ്, വിനീത് പി വിജയന്‍, ജോമോന്‍ ജോണി, എന്‍.എസ് സന്തോഷ് കുമാര്‍, അഞ്ജു പി.എം,. അഞ്ജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments