നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രകര്‍ റോഡിലേക്ക് തെറിച്ചു വീണു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനിലാണ് രണ്ടരയോടെ അപകടം. ലിങ്ക് റോഡില്‍ നിന്നും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ബൈക്ക് റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിച്ചതാണ് പ്രധാന റോഡിലൂടെ കടന്നുപോയ ബൈക്കില്‍ ഇടിക്കുവാന്‍ കാരണമായത്. ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ബൈക്ക് റോഡില്‍ നിന്നും മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ബൈക്ക് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
0 Comments