Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ പക്ഷിപ്പനി പടരുന്നതില്‍ ആശങ്ക.



ജില്ലയില്‍ പക്ഷിപ്പനി പടരുന്നതില്‍  ആശങ്ക. പായിപ്പാട് പഞ്ചായത്തില്‍ 2500 താറാവുകള്‍ ചത്തു. താറാവു കര്‍ഷകനായ ഔസേപ്പ് മാത്യു വളര്‍ത്തിയ താറാവുകളാണ് ചത്തത്. കഴിഞ്ഞ ദിവസം മണര്‍കാട് പൗള്‍ട്രി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 9175 താറാവുകളെ ദയാവധം നടത്തിയിരുന്നു. കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റിലുള്ള പക്ഷികളെ കൊന്നു സംസ്‌കരിച്ചു . പക്ഷപ്പനി ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചി, മുട്ട  എന്നിവയുടെ ഉപയോഗം മേയ് 29 വരെ നിരോധിച്ചിട്ടുണ്ട്. ഇവയുടെ കാഷ്ടം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മഴക്കാലമെത്തിയ തോടെ പക്ഷിപ്പനി പടരുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ് . 



വലിയ നഷ്ടമാണ് ഈ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാവുന്നത്. ഉത്പ്പാദിപ്പിക്കുന്ന മുട്ടകളും കോഴിയിറച്ചിയും മറ്റും വില്‍ക്കാന്‍ കഴിയാതെ പോകുന്നതും വലിയ നഷ്ടമാണുണ്ടാക്കുന്നത്. സര്‍ക്കാരില്‍ നിന്നും സഹായധനം ലഭിക്കുമെങ്കിലും നഷ്ടം അതിലേറെയാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.



Post a Comment

0 Comments