Breaking...

9/recent/ticker-posts

Header Ads Widget

BJP യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

 


കടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ BJP യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പൂക്കുളം പാലത്തിനു ഭീഷണിയെന്നു പറഞ്ഞ പഞ്ചായത്ത്  വണ്ണമുള്ള ആഞ്ഞിലി തോട്ടില്‍ വെട്ടിയിട്ടതായും തടി ലേലം ചെയ്യുന്നതിനി നടപടി സ്വീകരിച്ചില്ലെന്നും തോട്ടിലെ നീരൊഴുക്കി തടസ്സപ്പെടുകയാണെന്നുമാക്ഷേപിച്ചായിരുന്നു ധര്‍ണ്ണ.സംസ്ഥാന കമ്മിറ്റി അംഗം സോമന്‍ തച്ചേട്ട് ധര്‍ണ ഉദ്ഘാടനം ചെയ്തു . ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നന്ദകുമാര്‍ പാലക്കുഴിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ മുരളീധരന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജെയിംസ് വടക്കേട്ട് , ന്യൂനപക്ഷമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ്,  പ്രവീണ്‍ ,എന്‍.കെ രാജപ്പന്‍, ഒബിസി മോര്‍ച്ച മണ്ഡലം, പ്രസിഡന്റ് ചന്ദ്രന്‍ കവളംമാക്കല്‍,  ടോമി കുന്നത്തൂര്‍ ,എം.കെ സാജന്‍, മധു ഇളമ്പളക്കോടം, ബിജു കൊല്ലപ്പള്ളി, അനില്‍ അറക്കല്‍ തോമസ് , തുടങ്ങിയവര്‍  പങ്കെടുത്തു.




Post a Comment

0 Comments