സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു. ഡ്രൈവിംഗ് സ്‌കൂളുകള്‍ നടത്തി വന്ന സമരം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്തോടെയാണ് ടെസ്റ്റുകള്‍ പുനരാരംഭിച്ചത്. എന്നാല്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ പതിവു തിരക്കുണ്ടായിരുന്നില്ല . രണ്ട് ദിവസം കൊണ്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് അധികൃതര്‍ പറയുന്നു. മെയ് 2 മുതലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വരുത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചത്.
0 Comments