Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത.



കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത.   കോട്ടയം, ആലപ്പുഴ, ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ മേയ്  21 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 22, 23 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാത ചുഴിയും മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിനാല്‍ അടുത്ത 7 ദിവസത്തേക്ക് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 



.കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ജലനിരപ്പുയര്‍ന്നു.



Post a Comment

0 Comments