Breaking...

9/recent/ticker-posts

Header Ads Widget

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മധ്യവയസ്‌കയെ പോലീസ് അറസ്റ്റ് ചെയ്തു.



പൊന്‍കുന്നത്ത്  പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പലതവണകളായി  മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മധ്യവയസ്‌കയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയില്‍ വീട്ടില്‍ പുഷ്പകുമാരി പി.കെ (52) എന്നയാളെയാണ് പൊന്‍കുന്നം   പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പൊന്‍കുന്നത്ത്   പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പല തവണകളായി  മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ   തട്ടിയെടുക്കുകയായിരുന്നു. അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്  സ്വര്‍ണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം   പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 



.പൊന്‍കുന്നം   സ്റ്റേഷന്‍ എസ്.എച്ച്.ഓ ദിലീഷ് .ടി, എസ്.ഐ സുഭാഷ്.ഡി, എ.എസ്.ഐ മാരായ ഷീനമാത്യു, ബിനുമോള്‍ പി.ജെ, സി.പി.ഓ ഷാജി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു



Post a Comment

0 Comments