Breaking...

9/recent/ticker-posts

Header Ads Widget

മഴക്കാല മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്ന തിനായി യോഗം ചേർന്നു.


മഴക്കാല മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്ന തിനായി  യോഗം പാലാ റവന്യൂ ഡിവിഷണൽ ആഫീസർ  കെ.പി. ദീപയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പാലാ മീനച്ചിൽ താലൂക്കിലെ IRS Team അംഗങ്ങൾ പങ്കെടുത്ത യോഗം  വരാനിരിക്കുന്ന മഴക്കാലത്ത് പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തി. വഴിക്കടവിലുള്ള ചെക്‌ഡാമിൻ്റെ ടണൽമുഖത്ത് അടി‌ഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യാത്തപക്ഷം മീനച്ചിലാറ്റിൽ ക്രമാതീതമായ തരത്തിൽ വെള്ളം കൂടുവാൻ സാധ്യത ഉണ്ടെന്ന അടിസ്ഥാനത്തിൽ  KSEBഅധികൃതരോട് എത്രയും പെട്ടെന്ന് ചെളി നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകി . 


മലയോര മേഖലകളിൽ അപകടസാധ്യത ഉളളയിടങ്ങളിൽനിന്ന് അവശ്യഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ പഞ്ചായത്ത് സെക്രട്ടറിമാർക്കും അതത് വില്ലേജ് ആഫീസർമാർക്കും നിർദ്ദേശം നൽകി. വഴിയോരങ്ങളിലും മറ്റും അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങളും മറ്റ് ശിഖരങ്ങളും വെട്ടിമാറ്റാൻ അതാത് പഞ്ചായത്ത് അധിക്യതർക്ക് നിർദ്ദേശം നൽകി. നഗരത്തിലെയും പൊതുസ്ഥലങ്ങളിലെയും വെളളക്കെട്ട് ഒഴിവാക്കുവാനും. പകർച്ചവ്യാധികൾ തടയുന്നതിനുമുളള (ക്രമീകരണം ഏർപ്പെടുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടുത്തയാഴ്‌ച താലൂക്കിലെ ജനപ്രതിനിധികൾ. വില്ലേജ് ആഫീസർമാർ, പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിമാർ വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുവാൻ തീരുമാനിച്ചു. യോഗത്തിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ ജോർജ് എം.ഡി, പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, ഗതാഗതവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.



Post a Comment

0 Comments