Breaking...

9/recent/ticker-posts

Header Ads Widget

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍



വിദേശ ജോലി വാഗ്ദാനം ചെയ്ത് കിടങ്ങൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍  തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസില്‍  പാലാ ളാലം പയപ്പാര്‍  കരിങ്ങാട്ട് വീട്ടില്‍ രാജേഷ് ഐ.വി (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 മാര്‍ച്ച്  മാസം മുതല്‍ പല തവണകളിലായി  കിടങ്ങൂര്‍  സ്വദേശിനിയായ യുവതിയില്‍ നിന്നും വിദേശരാജ്യമായ സൗത്ത് കൊറിയയില്‍  ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  അക്കൗണ്ടില്‍ നിന്നും  പലതവണകളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം  രൂപയും, കൂടാതെ ഇവരുടെ കയ്യില്‍ നിന്ന് നേരിട്ട് 2 ലക്ഷത്തോളം രൂപയും വാങ്ങിയെടുക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് യുവതിക്ക് ജോലി നല്‍കാതെയും, പണം തിരികെ നല്‍കാതെയും ഇയാള്‍ കബളിപ്പിക്കുകയായിരുന്നു. 



യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലാ  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ ഇയാള്‍ ഇത്തരത്തില്‍ വാങ്ങിയെടുത്തതായി പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ക്ക് പാലാ, കുറവിലങ്ങാട്  എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പാലാ  സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി,എസ്.ഐ സാലു പി.ബി, സി.പി.ഓ ദീപ്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി



Post a Comment

0 Comments