Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

 


കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കടപ്ലാമറ്റം മാറിടത്ത് മേലേഴത്ത് തൃക്കാര്‍ത്തികയില്‍ സുനീഷ് ചന്ദ്രന്റെ വീടിനുമുകളിലേക്കാണ് സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. ചൊവ്വാഴ്ച രാവിലെയുണ്ടായ കനത്ത മഴയ്തിടെയാണ് സംരക്ഷണഭിത്തി മറിഞ്ഞു വീണത്. വീടിനു മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കോണ്‍ക്രീറ്റ് ഭിത്തി ഇരുമ്പുതൂണുകളാല്‍ താങ്ങിനിര്‍ത്തിയിരിക്കുകയാണ്.   കെട്ടിടത്തിനു നാശനഷ്ടങ്ങളുണ്ടാവാതെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിച്ചു നീക്കുന്നത് ശ്രമകരമാണെന്ന് സുനീഷ് ചന്ദ്രന്‍ പറഞ്ഞു. വീടിന്റെ മുകള്‍ ഭാഗത്തായി വേള്‍ഡ് മലയാളി കൗണ്‍സില്‍ നിര്‍മ്മിച്ച നല്‍കിയ വീടുകളും ഇതോടെ അപകടാവസ്ഥയിലാണ്. മഴ തുടരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്താല്‍ വലിയ നാശനഷ്ടങ്ങളുണ്ടാവാനിടയുണ്ട്. ഈ ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ കൃത്യമായി നടപ്പാക്കാത്തതും മണ്ണിടിച്ചിലിനുള്ള സാഹചര്യമൊരുക്കുകയാണ്.




Post a Comment

0 Comments