Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെ ചീത്ത വിളിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാലക്കുഴക്കുന്നേല്‍ വീട്ടില്‍ ബിബിന്‍ തോമസ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി യുവതി നടത്തുന്ന ക്ലിനിക്കില്‍ അതിക്രമിച്ചു കയറി യുവതിയെ ചീത്തവിളിക്കുകയും, ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും,  ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 



.പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പാലാ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ഹാജരാക്കി.



Post a Comment

0 Comments