Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിടഭാഗം പൊളിച്ചു നീക്കുവാന്‍ നടപടി ആരംഭിച്ചു.



അതിരമ്പുഴയില്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്ന കെട്ടിടഭാഗം പൊളിച്ചു നീക്കുവാന്‍ നടപടി ആരംഭിച്ചു. അതിരമ്പുഴ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട ഭാഗികമായി പൊളിച്ചു നീക്കിയ ബഹുനില കെട്ടിടം വലിയ ആശങ്ക ഉയര്‍ത്തിയ തുടര്‍ന്ന് പഞ്ചായത്തിന്റെ ഇടപെടലിലാണ് സ്വകാര്യ വ്യക്തി സ്വമേധയാ കെട്ടിടാവശിഷ്ടം പൊളിച്ചു നീക്കുവാന്‍ നടപടി സ്വീകരിച്ചത്. 



കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ അധികാരികളുമായി ബന്ധപ്പെടുകയും  ദുരന്തനിവാരണ അതോറിറ്റി അടക്കമുള്ളവര്‍ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷവും വിഷയത്തില്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയിരുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പൊളിച്ചു നീക്കണമെന്ന ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി    സ്റ്റാര്‍ വിഷന്‍ രണ്ട് തവണ വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്തിരുന്നു.



Post a Comment

0 Comments