Breaking...

9/recent/ticker-posts

Header Ads Widget

സി ബാബുവിന്റെ അനുസ്മരണ സമ്മേളനം നടത്തി.



കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന സി ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്‍ ഡി ശിവന്‍ ഉദ്ഘാടനം ചെയ്തു.



 ലൈബ്രറി പ്രസിഡന്റ് എം എസ് രാജു അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി സന്ദീപ് പനച്ചിക്കല്‍ ,മുന്‍ ലൈബ്രറി പ്രസിഡന്റ് ശരത്ത് പി നായര്‍,  വാര്‍ഡ് മെമ്പര്‍ സീമാ പ്രകാശ്, ഹരികുമാര്‍ മറ്റക്കര, സാബൂ വെള്ളാപ്പാട്ട് , റ്റി ജി ഹരികുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു.



Post a Comment

0 Comments