Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി.



നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി. കോട്ടയം എറണാകുളം റോഡില്‍ കോതനല്ലൂര്‍  കളത്തൂര്‍ കവലയില്‍  ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.  കാര്‍ യാത്രികന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  കോതനല്ലൂര്‍ മഞ്ഞപ്പള്ളില്‍ ചന്ദ്രബാബു ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂരില്‍ നിന്നും  കോതനല്ലൂരിലേക്ക് മടങ്ങുന്നതിനിടയില്‍ കാര്‍ ഡ്രൈവര്‍  ഉറങ്ങിപ്പോയതാണ് അപകട കാരണം.നിയന്ത്രണം വിട്ട കാര്‍ കളത്തൂര്‍ കവലയ്ക്ക് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.



. അപകടത്തില്‍  രണ്ട് വൈദ്യുതി പോസ്റ്റ് ഒടിയുകയും ട്രാന്‍സ്‌ഫോര്‍മര്‍ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലുമായി. ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്തായി ബസ് കാത്തിരിപ്പ് കേന്ദ്രവും  ഉണ്ടായിരുന്നു.. അപകടത്തില്‍ കാറിന്റെ  മുന്‍വശം പൂര്‍ണമായും തകര്‍ന്നു.



Post a Comment

0 Comments