Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറി



നിയന്ത്രണംവിട്ട കാര്‍,  പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചു കയറി.  അപകടത്തില്‍ 3 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കോട്ടയം എറണാകുളം റൂട്ടില്‍ കുറുപ്പന്തറയ്ക്ക് സമീപം ഉച്ചകഴിഞ്ഞു 3. 30 മണിയോട് ആയിരുന്നു അപകടം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുമായി എത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത്. 



കരാറുകാരന്‍ ജോലിസ്ഥലത്തേക്ക് ഇവരുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്..     പരിക്കേറ്റവരെ മുട്ടിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.



Post a Comment

0 Comments