Breaking...

9/recent/ticker-posts

Header Ads Widget

മുളക്കുളം - വെള്ളൂര്‍ റോഡില്‍ ചങ്ങലപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി.

 


മുളക്കുളം - വെള്ളൂര്‍ റോഡില്‍ ചങ്ങലപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി.  റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന റോഡാണ് ഇടിഞ്ഞത്. അശാത്രിയമായ നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.  കല്‍കെട്ട് ഇടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മുളക്കുളത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ അച്ചന്‍പടിയില്‍ നിന്നും തിരിഞ്ഞ് കാരിക്കോട് വഴിയും വെള്ളൂര്‍നിന്ന് വരുന്ന വാഹനങ്ങള്‍ പമ്പ് ഹൗസില്‍ നിന്നും തിരിഞ്ഞും പോകണം. സ്‌കൂള്‍ തുറക്കുന്നതോടെ സ്‌കൂള്‍ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്. റീ ബില്‍ഡ് കേരള പദ്ധതിയിലൂടെ കിലോമീറ്ററിന് ഏകദേശം അഞ്ചുകോടി രുപാ ചിലവാക്കിയാണ് ഈ റോഡ് നിര്‍മ്മാണം നടക്കുന്നത്.




Post a Comment

0 Comments