Breaking...

9/recent/ticker-posts

Header Ads Widget

രാജുവിന്റെ കുടുംബത്തിന് സാമ്പത്തിക ധനസഹായം നല്കണം.



പയപ്പാര്‍ ചെക്ക് ഡാം തുറന്നുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ രാജു എന്നയാള്‍ മരിക്കുവാനിടയായത് കരൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലമെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. മഴപെയ്തു  വെള്ളം വന്നപ്പോള്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും, പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാര്‍ ചേര്‍ന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് ഈ അപകട മരണത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തിക ധനസഹായം നല്‍കുവാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും സജിആവശ്യപ്പെട്ടു



.



Post a Comment

0 Comments